റഷ്യന്‍ ഇടപെടല്‍: ട്രംപിന്റെ രണ്ടു മുന്‍ സഹായികള്‍ക്കെതിരേ കൂടുതല്‍ കുറ്റം ചുമത്തി

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച കേസില്‍ ഡോണള്‍ഡ് ട്രംപിന്റെ രണ്ടു മുന്‍ സഹായികള്‍ക്കെതിരേ അന്വേഷണ സമിതി കൂടുതല്‍  കുറ്റങ്ങള്‍ ചുമത്തി.
ട്രംപ് കാംപയിന്‍ കമ്മിറ്റിയുടെ മുന്‍ ചെയര്‍മാന്‍ പോള്‍ മാന്‍ഫര്‍ട്ട്, വ്യവസായ പങ്കാളി റിക്ക് ഗേറ്റ്‌സ് എന്നിവര്‍ക്കെതിരേയാണ് നികുതി വെട്ടിപ്പ്, ബാങ്കിനെ കബളിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയത്. ഇരുവര്‍ക്കുമെതിരേ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ കേസ് അന്വേഷിക്കുന്ന മുള്ളര്‍ കമ്മിറ്റി കുറ്റം ചുമത്തിയിരുന്നു. മാന്‍ഫര്‍ട്ടും ഗേറ്റ്‌സും 30 ദശലക്ഷം ഡോളറിന്റെ വരുമാനം ആദായ നികുതി വകുപ്പില്‍ നിന്നു മറച്ചുവച്ചെന്നാണ്  കമ്മിറ്റി കണ്ടെത്തിയിരിക്കുന്നത്്.
ഉക്രയിനില്‍ റഷ്യന്‍ അനൂകൂല രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് 2016 ആഗസ്തിലാണ് പോള്‍ മാന്‍ഫര്‍ട്ട് ട്രംപിന്റെ പ്രചാരണ കമ്മിറ്റിയില്‍ നിന്നു രാജിവച്ചത്.

RELATED STORIES

Share it
Top