റഷ്യന്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് ഡെന്‍മാര്‍ക്ക്

ആംസ്റ്റര്‍ഡാം: അന്താരാഷ്ട്ര രാസായുധ നിരീക്ഷണ കേന്ദ്രത്തിന്റെ ആസ്ഥാനത്തില്‍ റഷ്യ നടത്തിയ സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയെന്ന് ഡച്ച് സൈന്യം. ഏപ്രിലില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്.
ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെയാണ് ഡച്ച് സൈന്യം സൈബര്‍ ആക്രമണം പരാജയപ്പെടുത്തിയത്. മാര്‍ച്ച് മാസത്തില്‍ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിലും ഏപ്രിലില്‍ പോര്‍ടോണ്‍ ഡൗണ്‍ രാസായുധ വിഭാഗത്തിലും റഷ്യന്‍ സൈന്യത്തിന്റെ രഹസ്യാന്വേഷണ വിഭാഗമായ ജിആര്‍യു നടത്തിയ സൈബര്‍ ആക്രമണങ്ങളും പരാജയപ്പെട്ടിരുന്നു. റഷ്യയുടെ ചാരപ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ നെതര്‍ലന്‍ഡ്‌സിനും യുകെക്കും അമേരിക്കയ്ക്കും ലഭിച്ചിട്ടിട്ടുണ്ടെന്നും അവര്‍ നടപടി നേരിടേണ്ടിവരുമെന്നും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെറെമി ഹണ്ട് പറഞ്ഞു. റഷ്യ തരംതാണ രാഷ്ട്രമായി മാറിയിരിക്കുന്നുവെന്നാണ് പ്രതിരോധ സെക്രട്ടറി ഗാവിന്‍ വില്യംസണ്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. അതേസമയം പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് “ചാര മതിഭ്രമം’ ബാധിച്ചിരിക്കുകയാണെന്ന് ആരോപിച്ച റഷ്യന്‍ വിദേശകാര്യ മന്ത്രാലയം തങ്ങള്‍ക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചു.
ജിആര്‍യുവിന്റെ അംഗങ്ങളെന്ന് കരുതുന്ന നാല് റഷ്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടിയിലായതോടെയാണ് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നത്. ഇവ്‌ജെനി സെറെബ്രികോവ്(37), അലക്‌സി മോറെനെറ്റ്‌സ്(41), ഒലെഗ് സോറ്റ്‌നികോവ്(46), അലക്‌സി മിനിന്‍(46) എന്നിവരാണ് പിടിയിലായത്. ഏപ്രിലില്‍ ഇവര്‍ നയതന്ത്ര പാസ്‌പോര്‍ട്ടില്‍ ഹേഗിലേക്ക് യാത്ര ചെയ്തുവെന്ന€ും റഷ്യന്‍ എംബസി ഉദ്യോഗസ്ഥനെ കണ്ടതായും തെളിഞ്ഞിരുന്നു.

RELATED STORIES

Share it
Top