റവന്യൂ വകുപ്പിന്റെ സഹകരണമില്ലായ്മ; വഴി മുട്ടി മണ്ണാര്‍ക്കാട് നഗര വികസനം

മണ്ണാര്‍ക്കാട്: വഴി മുട്ടി മണ്ണാര്‍ക്കാട് നഗര വികസനം. റവന്യു വകുപ്പിന്റെ സഹകണമില്ലായ്മാണ് നഗര വികസനം അനിശ്ചിതമായി നീളുന്നത്. ഇതോടെ ദേശീയ പാത വികസനം നിശ്ചയിച്ചസമയത്തിനുള്ളില്‍ തീരില്ലന്ന് ഉറപ്പായി.  ഊരാളുങ്കല്‍ കോഓപ്പറേറ്റീവ് ലേബര്‍ സൊസൈ—റ്റി കരാര്‍ ഏറ്റെടുത്തിട്ട് ഒരു വര്‍ഷം കഴിഞ്ഞു. കരാര്‍ പ്രകാരം 2019ല്‍ ജോലികള്‍ തീര്‍ക്കണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് സാധ്യമല്ല. വാട്ടര്‍ അതോറിറ്റി, വനം വകുപ്പുകളുടെ നിസ്സഹകരണവും ദേശീയപാത വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്.
മണ്ണാര്‍ക്കാട് നഗത്തില്‍ അഴുക്കുചാല്‍ നിര്‍മ്മാണം ഫെബ്രുവരിയില്‍ തുടങ്ങിയതാണ്. രണ്ട് മാസത്തിനകം നഗരത്തിലെ അഴുക്കുചാല്‍ നിര്‍മ്മാണം തീര്‍ക്കനായിരുന്നു പദ്ധതി. നാലു മാസം പിന്നിട്ടിട്ടും  കുന്തിപ്പുഴയില്‍ നിന്ന് കോടതിപ്പടി വരെ എത്തിയില്ല. കുന്തിപ്പഴ മുതല്‍ നെല്ലിപ്പുഴ വരെയുള്ള കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലെ കാല താമസമാണ് അഴുക്കൂചാല്‍ നിര്‍മ്മാണം തടസ്സപ്പെടുത്തുന്നത്. അഴുക്കുചാല്‍ നിര്‍മ്മാണ പ്രവൃത്തി പകുതിയില്‍ നില്‍ക്കുന്നതിനാല്‍ നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക് ആണ് അനുഭവപ്പെടുന്നത്. ഓപ്പറേഷന്‍ അനന്തയിലൂടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് ദേശീയ പാതയുടെ സ്ഥലം നേരത്തെ നിര്‍ണ്ണയിച്ചിരുന്നതാണ്. വീണ്ടും ചിലയിടങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇത് അളന്ന് തിട്ടപ്പെടുത്താന്‍ റവന്യു വകുപ്പ് കാല താമസം വരുത്തുകയാണ്.
റവന്യു വകുപ്പ് മുന്‍കൈ എടുത്താല്‍ ദിവസങ്ങള്‍ക്കകം തീര്‍ക്കാവുന്ന പ്രശ്‌നമാണ് പരിഹരിക്കപ്പെടാതെ പോകുന്നത്. ഈ വര്‍ഷവും മണ്ണാര്‍ക്കാട് നഗരം വെള്ളക്കെട്ടിലാവും. നാട്ടുകാരും വ്യാപാരികളുമാണ് വെള്ളക്കെട്ടിന്റെ ദുരിതം പേറുന്നത്.  ഇതിന് അടിയന്തര പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

RELATED STORIES

Share it
Top