റവന്യൂ പരിശോധനയ്ക്ക് പോലിസ് സുരക്ഷയൊരുക്കുന്നില്ലെന്ന്

ആനക്കര: കുന്നുകള്‍ ഇടിച്ചുനിരത്തുകയും വയലുകള്‍ നികത്തുകയും ചെയ്യുന്നതിനെതിരെ നടപടിയെടുക്കാന്‍ റവന്യൂ അധികാരികള്‍ക്ക് പോലിസ് സുരക്ഷയൊരുക്കുന്നില്ലെന്ന് ആരോപണം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് മണ്ണ്-മണല്‍ മാഫിയകളെ പോലിസ് വഴിവിട്ട് സഹായിക്കുന്നതായി ആരോപണം ഉയരുന്നത്. കഴിഞ്ഞ ഏതാനും മാസം മുമ്പു വരെ മേഖലയിലെ അനധികൃത പ്രവൃത്തികള്‍ക്കെതിരെ പോലിസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നങ്കിലും സമീപകാലത്തായി വിട്ടുവീഴ്ചമനോഭാവമാണ് കാണിക്കുന്നതെന്നതാണ് പരാതി.
അതേ സമയം, പട്ടാമ്പി താലൂക്ക് പരിധിയില്‍ റവന്യൂസംഘം രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍, പോലിസ് സുരക്ഷ ആവശ്യപ്പെട്ടങ്കിലും ലഭിക്കുന്നില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടുന്നു.
ഇതോടെ, ജീവന്‍ പണയംവച്ചാണ് റവന്യൂ സംഘം രാത്രികാല പരിശോധനക്കിറങ്ങുന്നത്. പലയിടത്തും മണ്ണ് മണല്‍, മാഫിയ നേര്‍ക്കുനേര്‍ ആക്രമം അഴിച്ചുവിടുന്നതിനാല്‍ പേടിയോടെയാണ് ഇവര്‍ ജോലിചെയ്യുന്നത്. റവന്യൂ സംഘത്തെ പിന്തിരിപ്പിക്കാന്‍ അക്രമത്തിന്റെ പാതയിലാണ് മാഫിയ സംഘം പെരുമാറുന്നതെന്നും.

RELATED STORIES

Share it
Top