റവന്യൂ ജീവനക്കാര്‍ക്കെതിരേ നടപടിക്കു നീക്കം

എടത്വ: തലവടി ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് പുറമ്പോക്ക് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് മൂന്നു റവന്യു ജീവനക്കാര്‍ക്കെതിരേ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടിക്കു നീക്കം. തലവടി ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡില്‍ ഓമച്ചേരി സ്‌കൂളിനും അമ്പ്രയില്‍ കലുങ്കിനും ഇടയിലുള്ള പുറമ്പോക്ക്് സ്വകാര്യ വ്യക്തി കൈയേറിയ സംഭവത്തില്‍ നടപടിയെടുക്കാനെത്തുകയും സംഘടിച്ചെത്തിയവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കൈയേറ്റം നടന്നതായി രേഖപ്പെടുത്തി ബോര്‍ഡ് സ്ഥാപിച്ച് മടങ്ങുകയും ചെയ്്ത ഉദ്യോഗസ്ഥര്‍ക്കെതിരേയാണ്് നടപടിക്ക്് നീക്കമുള്ളത്്. മാസങ്ങള്‍ക്ക്്് മുമ്പ് വന്‍ പോലിസ് സന്നാഹത്തോടെ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തിയ തഹസില്‍ദാര്‍, സര്‍വേയര്‍, വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്കെതിരേയാണ് നടപടിക്കു നീക്കം. സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെയുള്ളവര്‍ ഇവരെ തടയുകയായിരുന്നു. ഇതേ തുടര്‍ന്നാണ്് കൈയേറ്റം നടന്നതായി രേഖപ്പെടുത്തി ബോര്‍ഡ് വയ്ക്കുകയും റിപോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തത്്. എന്നാല്‍ കൈയേറിയ വ്യക്്്തി ഇതിനു ശേഷം സ്‌റ്റേ വാങ്ങിയതോടെ പിന്നീടുള്ള നടപടി എടുക്കാനായില്ല. ഇതിന്് കാരണം ഈ ഉദ്യോഗസ്ഥരാണെന്നാരോപിച്ച് സമീപവാസി വീണ്ടും പരാതി നല്‍കിയതാണ് നടപടിക്ക് കാരണമായത്. വിഷയത്തില്‍ കാരണം ബോധിപ്പിക്കാന്‍ ആവശ്യപെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ നല്‍കിയിരിക്കുകയാണ്. ഭരണ പ്രതിപക്ഷ കക്ഷികളിലെ ഉന്നതരും തിരുവനന്തപുരത്തുള്ള ചില ഉദ്യോഗസ്ഥരും പ്രശ്‌നം ഏറ്റുപിടിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ച ഉദ്യേഗസ്ഥരെ പുറത്താക്കാനുള്ള നീക്കത്തില്‍ ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top