റവന്യൂ ഓഫിസുകളില്‍ പരാതിപുസ്തകം നിര്‍ബന്ധമാക്കണം: നിയമസഭാസമിതിആലപ്പുഴ: ജില്ലയിലെ റവന്യൂ ഓഫിസുകളില്‍ പൊതുജനങ്ങള്‍ക്ക് പരാതി എഴുതുന്നതിനായി പുസ്തകം നിര്‍ബന്ധമാക്കണമെന്ന് നിയമസഭ സമിതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ചിറ്റയം ഗോപാകുമാര്‍ എംഎല്‍എ അധ്യക്ഷനായ പിന്നാക്കവിഭാഗക്ഷേമ നിയമസഭ സമിതിയുടേതാണ് നിര്‍ദേശം. കലക്ടറേറ്റില്‍ നടന്ന സമതി തെളിവെടുപ്പിനുശേഷം എംഎല്‍എമാരായ എല്‍ദോസ് കുന്നപ്പള്ളി, കെഅന്‍സലന്‍ ആലപ്പുഴ മുല്ലയ്ക്കല്‍ വില്ലേജ് ഓഫിസ് സന്ദര്‍ശിച്ചു. പൊതുജനങ്ങളുമായി നടത്തിയ ആശയവിനിമയത്തിലാണ് പരാതി പുസ്തകം നിര്‍ബന്ധമാക്കണമെന്ന നിര്‍ദേശം നല്‍കിയത്.

RELATED STORIES

Share it
Top