റമദാന്‍ സാന്ത്വനം പരിപാടി സംഘടിപ്പിച്ചുഅമ്പലപ്പുഴ: റമദാന്‍ സാന്ത്വനം പരിപാടി സ്‌നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതിയുടെ ആഭിമുഖ്യത്തില്‍ പുന്നപ്ര വ്യാപാരി ഭവനില്‍ സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പ്രദേശത്തെ 65 കിടപ്പ് രോഗികളെ വിശിഷ്ടാതിഥികളായി പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇഫ്താര്‍, മാനവ സൗഹൃദ സമ്മേളനം, റിലീഫ് കിറ്റ് വിതരണം, പുതുവസ്ത്രവിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം തുടങ്ങിയ പരിപാടികള്‍ ഇതിനോടൊപ്പം സംഘടിപ്പിച്ചു.സ്‌നേഹപൂര്‍വം ജീവകാരുണ്യ സൗഹൃദ സമിതി പ്രസിഡന്റ് ഹസന്‍ എം പൈങ്ങാമഠം റമദാന്‍ സന്ദേശം നല്‍കി. എല്‍ പി ജയചന്ദ്രന്‍ ,സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എച്ച് സലാം, ഏരിയാ സെക്രട്ടറി എ ഓമനക്കുട്ടന്‍, സിപിഐ ജില്ലാ കമ്മിറ്റി അംഗം കമാല്‍ എം മാക്കിയില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് അംഗവുമായ യുഎംകബീര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം ഷീജ, എസ്ഡിപിഐ നേതാവ് നസീര്‍ പള്ളിവെളി, സ്‌നേഹപൂര്‍വം ജനറല്‍ സെക്രട്ടറി എസ് നഹാസ്, വൈസ് പ്രസിഡന്റ് ഷാജി ഗ്രാമദീപം, ജമാഅത്തെ ഇസ്്‌ലാമി നേതാവ് എംഎച്ച്ഉവൈസ്,സോളിഡാരിറ്റി ഏരിയാ പ്രസിഡന്റ് സിറാജ്,ഹാറൂണ്‍ റഷീദ്, പി എ അബൂബക്കര്‍,പുന്നപ്ര മധു, പ്രദീപ് കൂട്ടാല, നജ്മല്‍ ബാബു, നൗഷാദ് സുല്‍ത്താന, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സുധര്‍മ്മ ഭുവനേന്ത്രന്‍,  സലീന, എബിഉണ്ണി, സി ടോമിച്ചന്‍, ജിഗോപകുമാര്‍, സോണി ജോസഫ്, അനിമോള്‍ ഷാജി, മുഹ്‌സിന എം, ലതാകുമാരി, ആര്‍ ത്യാഗരാജന്‍ സംസാരിച്ചു.

RELATED STORIES

Share it
Top