റമദാന്‍ വ്രതാനുഷ്ടാനങ്ങള്‍ക്കു ദിവസങ്ങള്‍ മാത്രം; പള്ളികളില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചുഎന്‍ പി അബ്ദുല്‍ അസീസ്

ചങ്ങനാശ്ശേരി: പരിശുദ്ധ റമദാന്‍ വ്രതാവനുഷ്ടാനങ്ങള്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. അതിനായി പള്ളികളില്‍ ഒരുക്കങ്ങളും ആരംഭിച്ചു. ശഅബാന്‍ മാസത്തിന്റെ അസ്്്്്്്്തമയത്തില്‍ റമദാന്‍ മാസപ്പിറവി മാനത്ത്് ദൃശ്യമാവുന്നതോടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വരാന്‍പോവുന്ന 30 ദിനരാത്രങ്ങള്‍ പള്ളികളും ഭവനങ്ങളുമെല്ലാം സദാ പ്രാര്‍ത്ഥനാ നിര്‍ഭരമാവും. കണ്ണും കാതും നാക്കും ഹൃദയവുമെല്ലാം തെറ്റുകുറ്റങ്ങളില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തി പിറന്നുവീണ കുഞ്ഞിന്റെ പരിശുദ്ധ ഹൃദയവുമായിട്ടാവും വിശ്വാസികള്‍ റമദാനെയും വൃതാനുഷ്ടാനത്തെയും വരവേല്‍ക്കുക. പ്രപഞ്ച നാഥന്റെ തൃപ്തി മാത്രം കാംക്ഷിച്ച് വിശുദ്ധ ഖുര്‍ആന്‍ പാരായണങ്ങളാല്‍ പള്ളികളും ഭവനങ്ങളും മുഖരിതമാവുന്ന ദിനങ്ങള്‍കൂടിയാവും അത്. ഒപ്പം സല്‍ക്കര്‍മങ്ങളാല്‍ മനസ്സും ശരീരവും സംശുദ്ധമാക്കാനും വിശ്വാസികള്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തും. റമദാനെ വരവേല്‍ക്കുന്നതിനു മുന്നോടിയായി പള്ളികളും ഭവനങ്ങളുമെല്ലാം വളരെ നേരത്തെ തന്നെ തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചു നേരങ്ങളിലെ നമസ്‌കാരങ്ങള്‍ക്കും പള്ളികളില്‍ അനുഭവപ്പെടുന്ന വന്‍തിരക്കു മുന്നില്‍ കണ്ട് കൂടുതല്‍ പേരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ പള്ളിക്കകത്തും പുറത്തും കൂടുതല്‍ സൗകര്യങ്ങള്‍ മിക്കപള്ളികളിലും ഒരുക്കും. തറാവീഹ്്്, തഹജ്ജുദ്് നമസ്‌കാരങ്ങള്‍ക്കും മറ്റുപ്രത്യേക പ്രാര്‍ഥനകള്‍ക്കുമായി ആയിരങ്ങളാവും റമദാന്‍ രാത്രികളില്‍ പള്ളികളില്‍ കൂട്ടംകൂട്ടമായി എത്തുക. റമദാനിലെ ഏറെ ശ്രേഷ്ടകര്‍മമായ നോമ്പു തുറപ്പിക്കലിനായി പള്ളികളിലെല്ലാം നേരത്തെ തന്നെ നിരവധി വിശ്വാസികള്‍ ഇതിനോടകം മുന്നോട്ട്് വന്നുതുടങ്ങി. മനുഷ്യകുലത്തെ സംസ്‌കാര സമ്പന്നമാക്കി സംരക്ഷിക്കാന്‍ വിശുദ്ധ ഖുര്‍ആന്‍ അവതരിച്ച മാസം കൂടിയാണ് റമദാന്‍. സൃഷ്ടാവിന്റെ വിധിവിലക്കുകള്‍ അനുസരിച്ച് പരമാവധി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഓരോ സല്‍ക്കര്‍മത്തിനും കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്ന പ്രത്യേകതയും ഈ മാസത്തിനുണ്ട്. പകല്‍ സമയങ്ങളില്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും രാത്രിയില്‍ കൂടുതല്‍ പ്രാര്‍ത്ഥനകളുമായി കഴിയുന്ന വിശ്വാസികള്‍ അവരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സൂക്ഷമത പാലിച്ച് ഉത്തമ മനുഷ്യനായി ജീവിക്കുന്ന മാതൃകാ ദിവസങ്ങള്‍ കൂടിയാവും വ്രതാനുഷ്ടാന കാലം. റമദാനിലെ 11, 17, 27 രാവുകള്‍ ഏറെ ശ്രേഷ്ടത നിറഞ്ഞതു കൂടിയാണ്. ഈ രാവുകളില്‍ മറ്റു ദിനങ്ങളെ അപേക്ഷിച്ച് വന്‍ തിരക്കാവും പള്ളികളില്‍ അനുഭവപ്പെടുക. പള്ളികളില്‍ നമസ്‌കാരത്തിനും ഇഅ്തിക്കാഫ് ഇരിക്കന്നവര്‍ക്കുമായി ഖുര്‍ആന്‍ ക്ലാസുകള്‍ എടുക്കാനും മിക്ക പള്ളികളിലെ ഇമാമീങ്ങളും സജ്ജമായിക്കഴിഞ്ഞു. ഒപ്പം തറാവീഹ് നമസ്‌കാരങ്ങള്‍ക്കു സ്ത്രീകള്‍ക്ക് പങ്കെടുക്കാനും പള്ളികളില്‍ പ്രത്യേക സൗകര്യങ്ങളും ഒരുക്കും. റമദാന്‍ വ്രതാനുഷ്ടാന ദിനങ്ങളില്‍ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും തറാവീഹ് നമസ്‌കാരത്തിനും നേതൃത്വം നല്‍കാന്‍    പരിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കിയ ഇമാമീങ്ങളെ(ഹാഫിള്)യും മിക്ക പള്ളികളിലും ഇതിനോടകം നിയമിക്കാനും തുടങ്ങിയിട്ടുണ്ട്.

RELATED STORIES

Share it
Top