റമദാന്‍: വ്യാജ സര്‍ക്കുലര്‍കേസെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: റമദാന്‍ മാസവുമായി ബന്ധപ്പെട്ട് പോലിസിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന വ്യാജസര്‍ക്കുലറിനെതിരേ ഡിജിപി രംഗത്ത്. കൊല്ലം ഈസ്റ്റ് പോലിസിന്റെ പേരില്‍ റമദാന്‍ കാലയളവില്‍ സംസ്ഥാനത്ത് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് യാചകവേഷത്തില്‍ ക്രിമിനല്‍ സംഘങ്ങള്‍ എത്തുമെന്നും ജാഗ്രതപാലിക്കണമെന്നും നിര്‍ദേശിക്കുന്ന വ്യാജവാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോലിസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
ഇത്തരത്തിലുള്ള ഒരു നിര്‍ദേശവും കൊല്ലം ഈസ്റ്റ് പോലിസ് നല്‍കിയിട്ടില്ല. വ്യാജ പോസ്റ്റ് സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിന് കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതനുസരിച്ച് കൊല്ലം ഈസ്റ്റ് പോലിസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് പോലിസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

RELATED STORIES

Share it
Top