റമദാന്‍ പ്രമാണിച്ച് കശ്മീരില്‍ സൈനിക നടപടി നിര്‍ത്തിവച്ചുശ്രീനഗര്‍: റമദാന്‍ പ്രമാണിച്ച് ജമ്മു കശ്മീരില്‍ സൈനിക നടപടി നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍. അടുത്ത 30 ദിവസത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സമാധാനപരമായ അന്തരീക്ഷത്തില്‍ റമദാന്‍ വ്രതം അനുഷ്ടിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ട്വീറ്റില്‍ പറയുന്നു. എന്നാല്‍, ആക്രമണം ഉണ്ടാവുകയോ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യമുണ്ടാവുകയോ ചെയ്താല്‍ സൈന്യത്തിന് തിരിച്ചടിക്കാന്‍ അധികാരമുണ്ടാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

RELATED STORIES

Share it
Top