റമദാന്‍ ഒന്ന് വ്യാഴാഴ്ചകോഴിക്കോട് : റമദാന്‍ ഒന്ന് വ്യാഴാഴ്ച. മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ കേരളത്തില്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

മാസപ്പിറവി കണ്ട വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തീകരിച് 17/05/2018 (വ്യാഴം) റമദാന്‍ ഒന്ന് ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് ഖാസിയുമായയ സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എന്നിവര്‍ അറിയിച്ചു.

മലപ്പുറം: മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴം റമസാന്‍ ഒന്നായിരിക്കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി തങ്ങള്‍ അറിയിച്ചു.
മാസപ്പിറവി കാണാത്തതിനാല്‍ ഗള്‍ഫിലും വ്യാഴാഴ്ച തന്നെയാണ് റമദാന്‍ ആരംഭം. നാളെ ശഅബാന്‍ മുപ്പതും മറ്റന്നാള്‍ (വ്യാഴം) റമദാന്‍ ഒന്നുമായി സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top