റമദാനില്‍ എല്ലാ പള്ളികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുംതിരുവനന്തപുരം: റമദാന്‍ മാസത്തില്‍ വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി തലസ്ഥാനത്തെ എല്ലാ പള്ളികളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ തീരുമാനം. വെള്ളത്തിന്റെ ദൗ ര്‍ലഭ്യമുള്ള പള്ളികളില്‍ കുടിവെള്ള വിതരണത്തിന് നഗരസഭ ആവശ്യമായ ക്രമീകരണങ്ങ ള്‍ ഏര്‍പ്പെടുത്താനും ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നോമ്പ് തുറക്കുന്നതിന് പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കി സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കുന്നതിന് ആവശ്യമുള്ള പാത്രങ്ങള്‍ സജ്ജീകരിക്കുമെന്ന് പള്ളി ഭാരവാഹികള്‍ നഗരസഭയ്ക്ക് ഉറപ്പു നല്‍കി.  ആവശ്യമുള്ള പള്ളികളില്‍ നിന്ന് ഇതിനാവശ്യമായ കത്ത് നഗരസഭയ്ക്ക് നല്‍കും. റമദാന്‍ മാസത്തിന് മുമ്പുള്ള വെള്ളിയാഴ്ചകളില്‍ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളും നിരോധനം സംബന്ധിച്ചും ജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനും തീരുമാനിച്ചു. ഇതിന് ഇമാമുമാര്‍ നേതൃത്വം നല്‍കും. ഇതിനാവശ്യമായ ലീഫ്‌ലെറ്റ് നഗരസഭയും ശുചിത്വമിഷനും സംയുക്തമായി ചേര്‍ന്ന് തയ്യാറാക്കി നല്‍കും. പള്ളികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച ബോധവല്‍ക്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. പ്ലാസ്റ്റിക്കിന് പകരം വാഴയില ഉള്‍പ്പെടെയുള്ളവ ഉപയോഗിക്കണം. വ്രതാനുഷ്ഠാനത്തിന് ശേഷം ഫിത്വര്‍ സക്കാത്തിന്് പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിനും തുണി, പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കുന്നതിനും തീരുമാനിച്ചു. സ്ഥലസൗകര്യം ലഭ്യമാകുന്ന പള്ളികളില്‍ പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്ന കൗണ്ടര്‍ സ്ഥാപിക്കുന്നതാണ്. റമദാനുമായി ബന്ധപ്പെട്ട് ഭക്ഷണം സ്‌പോണ്‍സര്‍മാര്‍ ചെയ്യുന്നവര്‍ പ്ലാസ്റ്റിക് പൂര്‍ണ്ണമായി ഒഴിവാക്കണമെന്നും ഇതിനായി പള്ളി ഭാരവാഹികള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. നഗരസഭയുടെ നേതൃത്വത്തില്‍ ആറ്റുകാല്‍ പൊങ്കാല, സ്‌കൂള്‍ യുവജനോല്‍സവം തുടങ്ങിയവയില്‍ നടപ്പാക്കിയ ഗ്രീന്‍ പ്രോട്ടോക്കോള്‍ വന്‍ വിജയമായിരുന്നു. ഇത് നഗരത്തിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നതിന് സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ പൊങ്കാലയ്ക്ക് 160 ടണ്‍ ആയിരുന്നത് 85 ടണ്ണായി കുറയ്ക്കാന്‍ കഴിഞ്ഞത് ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കിയതുകൊണ്ടാണ്. പ്ലാസ്റ്റിക് നിരോധനത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിനന്ദിച്ചു. യോഗത്തില്‍ മേയര്‍ അഡ്വ. വി കെ പ്രശാന്ത്, ഹെല്‍ത്ത് സ്റ്റാന്റിങ കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, പാളയം ഇമാം മൗലവി സുഹൈബ് വി പി, കേശവദാസപുരം ഇമാം എം സുലൈമാന്‍ മൗലവി തുടങ്ങി വിവിധ പള്ളികളിലെ ഇമാമുമാരും പ്രതിനിധികളും ശുചിത്വമിഷന്റെ ജ്യോഷിവര്‍ഗീസ്, ഷീബ കെ, കെ ജി ഹരികൃഷ്ണന്‍ ശുചിത്വമിഷന്‍, എ ഹബീബ് ഡിവിഷണല്‍ ഓഫിസര്‍, കേരളാ വഖഫ് ബോര്‍ഡ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top