റഫേല്‍ വിമാനങ്ങള്‍ ഇന്ത്യ വാങ്ങും

ന്യൂഡല്‍ഹി: ഫ്രാന്‍സുമായി ഇന്ത്യ ചര്‍ച്ചചെയ്തുവരുന്ന 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന കരാറിന് അന്തിമ രൂപമായി. 780 കോടി യൂറോക്കാണ് ഫ്രഞ്ച് നിര്‍മിത വിമാനങ്ങള്‍ വാങ്ങുക. മൂന്നാഴ്ചയ്ക്കകം കരാര്‍ ഒപ്പുവയ്ക്കും. വിമാനങ്ങള്‍ ഇന്ത്യക്ക് കൈമാറുന്നതിന് 18 മാസമെങ്കിലും എടുക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ആയുധസംവിധാനങ്ങളോടുകൂടിയ 36 വിമാനങ്ങള്‍ക്ക് 1,100 കോടി യൂറോയാണ് ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നത്. 120 വിമാനങ്ങള്‍ വാങ്ങുന്നതിന് നേരത്തേ അനുമതി നല്‍കിയിരുന്നെങ്കിലും യൂനിറ്റ് വിലയിലും ഇന്ത്യയിലെത്തിച്ച് വിമാനം കൂട്ടിച്ചേര്‍ക്കുന്ന നടപടികളിലും ധാരണയിലെത്താന്‍ സാധിച്ചിരുന്നില്ല.

RELATED STORIES

Share it
Top