റഫേല്‍: രാഹുലിന്റെ പ്രസ്താവന നിരുത്തരവാദപരം- രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: റഫേല്‍ വിമാനക്കരാറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരേയുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന നിരുത്തരവാദപരവും ലജ്ജാകരവുമാണെന്ന് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.
ഒരു പാര്‍ട്ടി നേതാവും ഒരു പ്രധാനമന്ത്രിക്കെതിരേയും ഇത്തരത്തില്‍ മോശം ഭാഷയില്‍ പ്രതികരിച്ചിട്ടുണ്ടാവില്ലെന്നു രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
റിലയന്‍സ് കമ്പനിയെ ദസോള്‍ട്ട് ഏവിയേഷന്‍ തങ്ങളുടെ പങ്കാളിയാക്കിയത് 2012ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
റഫേല്‍ യുദ്ധവിമാനങ്ങളുടെ വിശദവിവരങ്ങള്‍ തേടുന്നതിലൂടെ പാകിസ്താന്റെയും ചൈനയുടെയും കൈയിലെ കളിപ്പാട്ടമായി രാഹുല്‍ മാറുകയാണെന്നും രവിശങ്കര്‍ പ്രസാദ് പറയുന്നു.RELATED STORIES

Share it
Top