റഫേല്‍ ബോഫോഴ്‌സിന്റെ പിതാവ്: ശിവസേനാ എംപി

ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രതിരോധത്തിലായ ബിജെപിയെ കടന്നാക്രമിച്ച് ശിവസേനാ എംപി.
അഴിമതിയുടെ കാര്യത്തില്‍ ബോഫോഴ്‌സിന്റെ പിതാവാണ് റഫേലെന്നാണ്്് ശിവസേന എംപി സഞ്ജയ് റാവത്ത് ആരോപിച്ചത്. ശിവസേനാ മുഖപത്രമായ സാമ്‌നയിലാണ് പ്രതികരണം.
ബോഫോഴ്‌സില്‍ സോണിയാഗാന്ധിയുടെ ആശ്രിതര്‍ക്ക് 65 കോടി ലഭിച്ചെന്ന് കുറ്റപ്പെടുത്തിയവരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്.
എന്നാല്‍, റഫേലില്‍ 700 കോടിയുടെ ആരോപണമാണ് ഇവര്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

RELATED STORIES

Share it
Top