'റഫേല്‍: നികുതിദായകര്‍ ലക്ഷം കോടി രൂപ നല്‍കേണ്ടിവരും'’
kasim kzm2018-07-29T08:27:28+05:30
ന്യൂഡല്‍ഹി: റഫേല്‍ വിമാന ഇടപാടിനെച്ചൊല്ലി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇന്ത്യ വാങ്ങുന്ന 36 റഫേല്‍ വിമാനങ്ങള്‍ സംരക്ഷിക്കുന്നതിന് അടുത്ത 50 വര്‍ഷത്തിലേറെക്കാലം മിസ്റ്റര്‍ 56ന്റെ സുഹൃത്തിന് നികുതിദായകര്‍ ഒരു ലക്ഷം കോടി രൂപ നല്‍കേണ്ടിവരുമെന്ന് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലികളില്‍ മോദി‘56 ഇഞ്ച് നെഞ്ച് എന്ന് പരാമര്‍ശിച്ചതിനെ ഉദ്ദേശിച്ചായിരുന്നു രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പാകിസ്താനെയും ചൈനയെയും നേരിടുമ്പോള്‍ മോദിയുടെ വിശാലമായ നെഞ്ച് എവിടെ പോയെന്ന് കോണ്‍ഗ്രസ് പരിഹസിച്ചിരുന്നു.