റഫേല്‍ അഴിമതി: ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നാളെ

തിരുവനന്തപുരം: റഫേല്‍ ഇടപാടില്‍ ഉയര്‍ന്നുവന്നിരിക്കുന്ന അഴിമതി ആരോപണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐസിസി ആഹ്വാന പ്രകാരം കെപിസിസി നടത്തുന്ന സമരങ്ങളുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി നാളെ ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ധര്‍ണയും പൊതുയോഗങ്ങളും നടത്തുമെന്നു കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു. ജില്ലകളിലെ ധര്‍ണ താഴെ പറയുന്ന നേതാക്കള്‍ ഉദ്ഘാടനം ചെയ്യും.
യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ (കാസര്‍കോട്), കെ സുധാകരന്‍ (കണ്ണൂര്‍), എം ഐ ഷാനവാസ് (വയനാട്), (കോഴിക്കോട്), പി സി വിഷ്ണുനാഥ് (മലപ്പുറം), എം എം ഹസന്‍ (പാലക്കാട്), പി സി ചാക്കോ (തൃശൂര്‍), മുല്ലപ്പള്ളി രാമചന്ദ്രന്‍ (എറണാകുളം), തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (ഇടുക്കി), (കോട്ടയം), കെ സി വേണുഗോപാല്‍ (ആലപ്പുഴ), പി ജെ കുര്യന്‍ (പത്തനംതിട്ട), കൊടിക്കുന്നില്‍ സുരേഷ് (കൊല്ലം).

RELATED STORIES

Share it
Top