റഫാല്‍ വിമാനങ്ങള്‍ -ഇന്ത്യക്ക് നഷ്ട്ടക്കച്ചവടമൊ..


ന്യൂഡല്‍ഹി :ഫ്രാന്‍സില്‍ നിന്നും വാങ്ങുന്ന റഫാല്‍ വിമാനങ്ങളുടെ വിലയില്‍ ഇന്ത്യക്ക് തിരിച്ചടി.ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഖത്തറിന് റഫാല്‍ വിമാനങ്ങള്‍.കഴിഞ്ഞദിവസം 12 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഖത്തര്‍ കരാര്‍ ഒപ്പു വെച്ചത് ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണന്നും ഇന്ത്യക്ക്  ഇത് നഷ്ട്ടക്കച്ചവടമാണന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ഖത്തറിന് 700കോടി രൂപയ്ക്കു(9 കോടി യൂറോ) ലഭിക്കുമ്പോള്‍ ഇന്ത്യക്ക് അതോ വിമാനത്തിന് ഇരട്ടിയിലേറെ രൂപ നല്‍കണം.അതായത് ഏകദേശം 1639 കോടി രൂപ.കരാറില്‍ അഴിമതി നടന്നെന്ന പ്രതിപക്ഷ ആരോപണത്തിനു വിശ്വാസ്യത പകരുന്നതാണ് പുതിയ വിവരങ്ങള്‍
ഖത്തറും ഈജിപ്തുമാണ് മുന്‍പ് റഫാല്‍ വിമാനങ്ങള്‍ വാങ്ങിയ മറ്റു രാജ്യങ്ങള്‍.ഇന്ത്യക്ക് വിമാനങ്ങള്‍ നല്‍കിയത് കൂടിയ വിലയ്ക്കല്ലെന്നും ചില പ്രത്യേകതകള്‍ കണക്കിലെടുക്കണമെന്നും റഫാല്‍ നിര്‍മാതാക്കളായ ദസോള്‍ത്ത് വ്യക്തമാക്കി.ഇന്ത്യ വാങ്ങുന്ന 36 പോര്‍വിമാനങ്ങളില്‍ 28 എണ്ണം ഒറ്റ സീറ്റ് മാത്രമുള്ളവയും 8 എണ്ണം ഇരട്ട സീറ്റുള്ളവയുമോണ്‌

RELATED STORIES

Share it
Top