റഫറിയെ വിമര്‍ശിച്ചതിന് മാപ്പ് അപേക്ഷിച്ച് മറഡോണ


മോസ്‌കോ: ഇംഗ്ലണ്ട് -കൊളംബിയ മല്‍സരത്തിന് ശേഷം റഫറിയായ മാര്‍ക്ക് ജീജറിനെ വിമര്‍ശിച്ച നടിപടിയില്‍ മാപ്പ് പറഞ്ഞത് അര്‍ജന്റീനന്‍ ഇതിഹാസ താരം ഡീഗോ മറഡോണ.യുഎസ് റഫറിയായ ജീജര്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുകയായിരുന്നെന്നാണ് മറഡോണ മല്‍സര ശേഷം പ്രതികരിച്ചത്.  ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നെ കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസ് ഫൗള്‍ ചെയ്തതിന് പെനല്‍റ്റി അനുവദിച്ച ജീജറിന്റെ നടപടിയെയും മറഡോണ വിമര്‍ശിച്ചിരുന്നു. അത് ഹാരി കെയ്‌ന്റെ ഫൗളായിരുന്നു എന്നിട്ടും റഫറി ഇംഗ്ലണ്ടിന് അനുകൂലമായി നിന്നുവെന്നും മറഡോണ ആരോപിച്ചു. എന്നാല്‍ മറഡോണയുടെ പ്രതികരണങ്ങള്‍ക്കെതിരേ ഫിഫ രംഗത്തെത്തിയതോടെ മറഡോണ മാപ്പ് പറയുകയായിരുന്നു. 'മല്‍സരത്തിന് ശേഷം റഫറിയെ വിമര്‍ശിച്ചത് ശരിയായില്ല. റഫറിയുടെ ജോലി അത്ര എളുപ്പമല്ല, ഞാന്‍ അതിനെ ബഹുമാനിക്കുന്നു ' മറഡോണ പറഞ്ഞു.

RELATED STORIES

Share it
Top