റദ്ദാക്കിയ വകുപ്പുകള്‍ ഇങ്ങനെ

ആധാര്‍ ആക്റ്റിലെ വകുപ്പുകളായ 33(2), 47, 57 എന്നിവയാണ് സുപ്രിംകോടതി റദ്ദാക്കിയത്. വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിലെ ഭൂരിഭാഗം പേരും ഈ വകുപ്പ് റദ്ദാക്കണമെന്ന അഭിപ്രായക്കാരായിരുന്നു. ഈ വകുപ്പുകള്‍ ഇങ്ങനെയാണ്:
33(2)
ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളില്‍ വ്യക്തിയുടെ ആധാറിലുള്ള സ്വകാര്യ വിവരങ്ങള്‍ ജോയിന്റ് സെക്രട്ടറിക്കു താഴെയല്ലാത്ത ഉദ്യോഗസ്ഥന് നല്‍കാം എന്ന വ്യവസ്ഥയാണിത്. ഇതു പൂര്‍ണമായും റദ്ദാക്കി. അതോടൊപ്പമുള്ള 33(1) വകുപ്പ്, ജില്ലാ ജഡ്ജിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇത്തരം കേസുകളില്‍ ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്താമെന്ന് പറയുന്നുണ്ട്. ഇതു ബന്ധപ്പെട്ട വ്യക്തിയുടെ ഭാഗം കൂടി കേട്ടശേഷം മാത്രമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
47
ഈ വകുപ്പ് പ്രകാരം ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ബോധ്യമായാല്‍ ഒരു വ്യക്തിക്ക് പരാതി നല്‍കാനോ അതില്‍ കോടതിക്ക് കേസെടുക്കാനോ അധികാരമില്ല. ആധാര്‍ അതോറിറ്റിക്കോ അവര്‍ ചുമതലപ്പെടുത്തുന്നയാള്‍ക്കോ മാത്രമാണ് പരാതി നല്‍കാന്‍ അവകാശം. ഇത് കോടതി എടുത്തുകളഞ്ഞതോടെ വ്യക്തികള്‍ക്കും പരാതി നല്‍കാം.
57
സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന വ്യവസ്ഥയാണിത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു കോടതി കണ്ടെത്തിയത്. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് മൊബൈല്‍ കമ്പനികളും ഇ-വാലറ്റ് കമ്പനികളും ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് എടുത്തുകളയുന്നതോടെ സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടാന്‍ അധികാരമുണ്ടാവില്ല.

RELATED STORIES

Share it
Top