റഖൈനില്‍ ബുദ്ധ കുടിയേറ്റം

നേപിഡോ: മ്യാന്‍മര്‍ സൈന്യം റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ ആട്ടിപ്പായിച്ച പ്രദേശങ്ങളില്‍ ബുദ്ധമതക്കാര്‍ കുടിയേറ്റം ആരംഭിച്ചതായി റിപോര്‍ട്ട്. റഖൈനിലെ കൂ താന്‍ കൗക് ഗ്രാമമാണ് ബൗദ്ധര്‍ കുടിയേറിയിരിക്കുന്നത്. ഗ്രാമത്തിന്റെ പ്രവേശനകവാടത്തില്‍ ബുദ്ധ പതാകകള്‍ സ്ഥാപിച്ചിട്ടു—ണ്ട്. റോഹിന്‍ഗ്യരെ പൂര്‍ണമായും പുറത്താക്കിയ പ്രദേശങ്ങളിലൊന്നാണിത്.
മ്യാന്‍മര്‍ സൈന്യം തീവച്ചു നശിപ്പിച്ച റോഹിന്‍ഗ്യന്‍ ഗ്രാമങ്ങള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കി പ്രദേശങ്ങളുടെ ഘടന തന്നെ മാറ്റിയിരുന്നു. മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ ഭൂപ്രകൃതി തന്നെ കീഴ്‌മേല്‍ മറിക്കാനാണ് സര്‍ക്കാര്‍ ശ്രമം. മുമ്പ് ഭൂരിപക്ഷം മുസ്‌ലിംകള്‍ താമസിച്ചിരുന്ന പ്രദേശങ്ങളെ ബൗദ്ധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 250ഓളം കുടുംബങ്ങളെയാണ് റോഹിന്‍ഗ്യന്‍ പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
യഥാര്‍ഥത്തില്‍ തങ്ങള്‍ക്കു കലാര്‍സ് (റോഹിന്‍ഗ്യരെ മോശമായി ചിത്രീകരിക്കുന്ന പദം)കളെ പേടിയാണ്. ഇവിടേക്കു വരാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൂ താന്‍ കൗകിലേക്ക് ഭര്‍ത്താവിനോടും കുട്ടിയോടുമൊപ്പം എത്തിയ 28കാരിയായ യുവതി പറഞ്ഞു. പക്ഷേ, ഇ—പ്പോള്‍ അവര്‍ ആരും ഇവിടെ ഇല്ല. തങ്ങള്‍ക്കിപ്പോള്‍ ഇവിടെ ബന്ധുക്കളുമായി കൂടിച്ചേരാനുള്ള അവസരം ലഭിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയായാണ് റോഹിന്‍ഗ്യരുടെ കുടിലുകള്‍ ഉണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2017 ആഗസ്ത് 25നാണ് റഖൈനില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരേ വംശീയാക്രമണം തുടങ്ങിയത്.

RELATED STORIES

Share it
Top