റഖൈനിലേത് ആസൂത്രിത സൈനിക നീക്കം: യുഎസ്

വാഷിങ്ടണ്‍: മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ കൂട്ടക്കൊലകളും കൂട്ടബലാല്‍സംഗങ്ങളും മറ്റ് അതിക്രമങ്ങളും സൈന്യം ആസൂത്രണം ചെയ്തു നടപ്പാക്കുകയായിരുന്നെന്നു യുഎസ് ഗവണ്‍മെന്റിന്റെ അന്വേഷണ റിപോര്‍ട്ട്. റോയിറ്റേഴ്‌സ് ആണ് അന്വേഷണ റിപോര്‍ട്ട് പുറത്തുവിട്ടത്.മ്യാന്‍മറിനെതിരേ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കുന്നതിനു ബലമേകുന്നതാണു റിപോര്‍ട്ടെന്ന് യുഎസ്് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ സൈനിക അതിക്രമങ്ങളെ മനുഷ്യത്വത്തിനു നേരെയുള്ള അടിച്ചമര്‍ത്തലെന്നോ, വംശഹത്യയെന്നോ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ലെന്നും വാര്‍ത്തയുണ്ട്. 1000ലധികം അഭയാര്‍ഥികളില്‍ നിന്നു വിവരം ശേഖരിച്ചാണ് അന്വേഷണ സംഘം റിപോര്‍ട്ട് തയ്യാറാക്കിയത്്.RELATED STORIES

Share it
Top