റംബൂട്ടാന്‍ തൊണ്ടയില്‍ കുടുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചുതിരുവനന്തപുരം: റംബൂട്ടാന്‍ പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി ശ്വാസതടസമുണ്ടായതിനെത്തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ചു. മംഗലപുരം ജീനാകോട്ടേജില്‍ ഷിബു പദ്മനാഭന്‍-സംഗീത ദമ്പതികളുടെ മകനും മേനംകുളം സെന്റ് മാര്‍ത്തോസ് സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയുമായ ഭരത് ആഞ്ജനാണ് മരിച്ചത്. വീട്ടില്‍ വച്ച് റംബൂട്ടാന്‍ കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല. ആദിനാരായണന്‍ സഹോദരനാണ്. മംഗലപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.

RELATED STORIES

Share it
Top