രോഹിത് ശര്‍മ കുതിക്കുന്നു; ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം


പോര്‍ട്ട്എലിസബത്ത്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായാ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യ 15 ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ ഒരു വിക്കറ്റിന് 90 റണ്‍സെന്ന നിലയിലാണുള്ളത്. രോഹിത് ശര്‍മ (34*), വിരാട് കോഹ്‌ലി (16*) എന്നിവരാണ് ക്രീസില്‍. 35 റണ്‍സെടുത്ത ശിഖര്‍ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കഗിസോ റബാദയ്ക്കാണ് വിക്കറ്റ്. നാലാം മല്‍സരത്തിലെ ടീമില്‍ നിന്ന് മാറ്റം ഇല്ലാതെയാണ് ഇന്ത്യ അഞ്ചാം മല്‍സരത്തിനിറങ്ങിയത്.

RELATED STORIES

Share it
Top