രോഹിത് വെമുലയുടെ മരണം: നിരുത്തരവാദിത്വം തുടരുന്നുവെന്ന് രാധിക വെമുല

കൊണ്ടോട്ടി: രോഹിത് വെമുല മരണപ്പെട്ടിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നിരുത്തരവാദപരമായ സമീപനമാണ്  സര്‍ക്കാര്‍ ഭാഗത്തു നിന്നുള്ളതെന്ന് രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല പറഞ്ഞു. ഈ കാര്യത്തില്‍ ടിഡിപി, ടിആര്‍എസ് പാര്‍ട്ടികളും ബിജെപിയുടെ ഫാസിറ്റ് സമീപനം തന്നെയാണ് കൈക്കൊള്ളുന്നതെന്നും ഇവര്‍ പറഞ്ഞു. ജില്ലാ മുസ്‌ലിം ലീഗ് മനുഷ്യാവകാശ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു രാധിക വെമുല. ഇവര്‍ക്കൊപ്പം  പ്രമുഖ ദളിത് ആക്ടിവിസ്റ്റ് സുദീപ് തൊമാണ്ടലുമുണ്ടായിരുന്നു.  കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉച്ചക്ക് 2.30 ന് സ്വീകരണത്തിന്   മുസ്‌ലിം ലീഗ്ജില്ലാ സെക്രട്ടറി പി കെ സി അബ്ദുറഹിമാന്‍, അഷ്‌റഫ് മടാന്‍, സറീന ഹസീബ്, കെ എ ബഷീര്‍,കെ പി അമീര്‍,എ മുഹ്‌യുദ്ദീന്‍ അലി, പി വി അഹമ്മദ്ഷാജു,എന്‍ എ കരിം, ആലുങ്ങല്‍ ആസിഫ്  നേതൃത്വം നല്‍കി.

RELATED STORIES

Share it
Top