രോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപ് കത്തിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവമോര്‍ച്ച നേതാവിന്റെ ട്വീറ്റ്


ന്യൂ ഡല്‍ഹി :  ഡല്‍ഹി കാളിന്ദി കുഞ്ചിലെ രോഹിംഗ്യന്‍ അഭയാര്‍ഥി കോളനിക്ക് തീ വെച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് യുവമോര്‍ച്ച നേതാവിന്റെ ട്വീറ്റ്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍  രംഗത്തുവന്നതോടെ ചന്ദേല ട്വീറ്റ് ഡിലിറ്റ് ചെയ്തു
അഭയാര്‍ഥി കോളനി കത്തിയമര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം 'വെല്‍ഡണ്‍ മൈ ഹീറോസ്' എന്നൊരു ട്വീറ്റ് ആണ് ഇയാള്‍ ആദ്യം നടത്തിയത്. ഇതിന്റെ കാരണമന്വേഷിച്ചപ്പോള്‍ ഞങ്ങളാണ് രോഹിംഗ്യകളുടെ വീട് കത്തിച്ചത് എന്ന് ഇയാള്‍ മറുപടിനല്‍കി.  ഞങ്ങളാണിത് ചെയ്തത്, ഇനിയും ചെയ്യുമെന്നും ചന്ദേല ട്വീറ്റ് ചെയ്തു.

RELATED STORIES

Share it
Top