രോഗി ഡോക്ടറെ മര്‍ദിച്ചതായി പരാതി; ഡോക്ടര്‍മാര്‍ സമരത്തില്‍മുളങ്കുന്നത്തുകാവ്: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചതായി പരാതി. പരിശോധന സമയത്ത് ഡോക്ടര്‍ മൊബൈല്‍ ഫോണില്‍ നോക്കിയിരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഞായറാഴ്ച രാത്രി 12 മണിക്കാണ് സംഭവം. ചിറനെല്ലൂര്‍ സ്വദേശി ക്രിസ്റ്റഫറാ(22)ണ് ഡോക്ടറെ മര്‍ദിച്ചത്. ഡോക്ടറുടെ പരാതിയില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. മര്‍ദനത്തി ല്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പണിമുടക്ക് സമരം നടത്തി. അത്യഹിത വിഭാഗം ഉള്‍പ്പടെ പ്രവര്‍ത്തനം നിലച്ചതോടെ രോഗികള്‍ ദുരിതത്തിലായി. വിഷം കഴിച്ചും മറ്റും ആശുപത്രിയിലെത്തുന്നവര്‍ക്ക് മരണം സംഭവിക്കാമെന്ന നിലയായി. ക്രിസ്റ്റഫറും ഇയാളുടെ പിതാവുമായി വിട്ടില്‍ വെച്ച് അടിപിടി ഉണ്ടാവുകയും ക്രിസ്റ്റഫറിനെ പരിക്കേല്‍ക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന്് രക്തം ഒലിച്ച് നിലയില്‍ എത്തിയ ഇയാള്‍ക്ക് ആവശ്യമായ ചികില്‍സ നല്‍കാത്തതാണ് പ്രശനങ്ങള്‍ക്ക് കാരണമായതെന്ന് പറയുന്നു. ഇതിനാല്‍ ക്രിസ്റ്റഫര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഓര്‍ത്തോ വിഭാഗത്തിലെ പിജി വിദ്യാര്‍ഥിയായ ഡോ. ജോര്‍ജ്ജ് മൈക്കിളിനെ മര്‍ദിക്കുകയായിരുന്നു. മുഖത്ത് ചവിട്ടും ഇടതു കൈയക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. അതെ സമയം ചികില്‍സ തേടിയെത്തിയെ തനിക്ക് ചികില്‍സ വൈകിയപ്പോള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നുവെന്ന് ക്രിസിറ്റഫറും ബന്ധുക്കളും പറഞ്ഞു. ഇക്കാര്യം ആശുപത്രി അത്യാഹിത വിഭാഗത്തിലെ സിസിടിവി പരിശോധിച്ചാല്‍ ബോധ്യം വരുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ സിസിടിവി പരിശോധിക്കനാവില്ലെന്നും അത് കേടാണെന്നുള്ള മറുപടിയാണ് അധികൃതര്‍ പറയുന്നത്. അതെ സമയം വിട്ടില്‍ നിന്നും ആശുപത്രിയില്‍ നിന്നും പരിക്കേറ്റ രോഗിക്ക് ആവശ്യമായ ചികില്‍സ ലഭ്യമാക്കിയില്ലയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ആശുപത്രി അത്യാഹിത വിഭാഗത്തില്‍ രാത്രിയും പകലും അസിസറ്റന്റ് തസ്തികയിലുള്ള ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

RELATED STORIES

Share it
Top