രോഗിയോട് മോശമായി പെരുമാറി; എഐവൈഎഫ് പരാതി നല്‍കിആര്‍പ്പൂക്കര: രോഗിയോട് മോശമായി പെരുമാറിയതായി പരാതി. ഇന്നലെ രാവിലെ 11 ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാന്‍സര്‍ വാര്‍ഡിലാണ് സംഭവം.
മാന്നാനം സ്വദേശിനിയായ ജയാ ജേക്കബ് എന്ന രോഗിയോട് രണ്ട് നഴ്‌സുമാരും ഒരു ജൂനിയര്‍ഡോക്ടറും മോശമായി പെരുമാറിയെന്ന് കാട്ടി എഐവൈഎഫ് ആര്‍പ്പൂക്കര പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. കഴിഞ്ഞ ദിവസം ഒരു രോഗിക്ക് ഓക്‌സിജന്‍ നല്‍കുന്നതിനായി സിലിണ്ടര്‍ തുറക്കുന്നതിന് ഒരു രോഗിയുടെ കൂട്ടിരുപ്പുകാരന്റെ സഹായം തേടി.  ഇത് കണ്ടിരുന്ന ഒരാള്‍ രോഗിയുടെ കൂട്ടെയുള്ളവരെക്കൊണ്ട് സിലിണ്ടര്‍ തുറപ്പിക്കുന്നതിന്റെ പടം എടുത്ത് ഫേസ്ബുക്കില്‍ കൊടുക്കണമെന്ന് പറഞ്ഞ് കളിയാക്കി. ഇത് മാന്നാനം സ്വദേശിയായി ജയയുടെ ഭര്‍ത്താവ് ജേക്കബാണെന്ന് കരുതിയാണ് ജയയോട്  നഴ്‌സുമാരും ഡോക്ടറും മോശമായി പെരുമാറിയതെന്ന് പറയുന്നു.
ഓക്‌സിജന്‍ സിലിണ്ടര്‍ ഇവിടെ ഇല്ലെന്നും വെളിയില്‍ നിന്ന് വാങ്ങിച്ചുകൊണ്ടുവന്ന് തന്നാല്‍ ഘടിപ്പിച്ചു തരാമെന്നും ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രിയില്‍ പോയി ചികില്‍സിക്കൂവെന്ന് പറഞ്ഞതായി പരാതിയില്‍ പറയുന്നു. എന്നാല്‍ അഞ്ച് ഓക്‌സിജന്‍ സിലിണ്ടര്‍ ജയക്കുവേണ്ടി മാത്രം ഉപയോഗിച്ചുവെന്നും ഇല്ലാതെ വന്നപ്പോള്‍ അടിയന്തരമായി രണ്ട് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിക്കാന്‍ അധികൃതര്‍ക്ക് കത്ത് നല്‍കുകയും ഇതനുസരിച്ച് സിലിണ്ടറും നല്‍കി. സിലിണ്ടറില്‍ ചോര്‍ച്ച ഉണ്ടാ യതിനെ തുടര്‍ന്ന് സമീപത്തെ കൂട്ടിരുപ്പുകാരന്റെ സഹായം തേടുക മാത്രമാണ് ചെയ്തതെന്ന് കാന്‍സര്‍ വിഭാഗം ഡോ. രമ പറയുന്നു.

RELATED STORIES

Share it
Top