രോഗിയെ തലകീഴായി താഴെയിട്ട സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റു ചെയ്തു

തൃശൂര്‍ : വാഹനാപകടത്തില്‍ പരിക്കേറ്റ രോഗിയെ ആംബുലന്‍സില്‍നിന്നു വലിച്ചു തലകീഴായി താഴെയിട്ട സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ഷെരീഫിനെയാണ് പോലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. സംഭവത്തില്‍ െ്രെഡവറുടേത് മനഃപൂര്‍വമല്ലാത്ത വീഴ്ചയാണെന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. െ്രെഡവര്‍
വേണ്ട ജാഗ്രത കാണിച്ചില്ലെന്നും  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിക്കു വേണ്ട പരിചരണം ലഭിച്ചെന്നും അപകടത്തില്‍ പരുക്കേറ്റതാണ് രോഗി മരിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

RELATED STORIES

Share it
Top