രോഗിയുടെ പണം കവര്‍ന്ന ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍തലയോലപ്പറമ്പ്: അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കൊണ്ടുവന്ന രോഗിയുടെ പണംകവര്‍ന്ന ആശുപത്രി ജീവനക്കാരനെ പോലിസ് പിടികൂടി. ഉദയംപേരൂര്‍ ഭാഗത്തുവച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചെമ്മനാകരി ഇന്‍ഡോ-അമേരിക്കന്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കായെത്തിയ ആലുവ കോട്ടപ്പടി സ്വദേശി സെയ്ദ് (50) എന്നയാളുടെ 6,000 രൂപ കവര്‍ന്ന ആശുപത്രി അറ്റന്‍ഡര്‍ രാജേഷി(34) നെയാണ് വൈക്കം പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു. സെയ്ദിന്റെ സഹോദരന്‍ പോലിസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പണമെടുക്കുന്ന ദൃശ്യം ആശുപത്രിയിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു.

RELATED STORIES

Share it
Top