രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി

ബംഗളൂരു: ബംഗളൂരുവില്‍ ജാമ്യത്തില്‍  കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി വിചാരണക്കോടതിയില്‍ ഹരജി നല്‍കി. അര്‍ബുദം ബാധിച്ച് അന്‍വാര്‍ശ്ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശന അനുമതി തേടിയത്. ബംഗളൂരു സ്‌ഫോടനക്കേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ഐഎ കോടതിയില്‍ ഇന്നലെയാണ് മഅ്ദനി ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി മഅ്ദനിയുടെ അപേക്ഷ കോടതി നാളത്തേക്കു മാറ്റി. ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്. ഉമ്മയെ സന്ദര്‍ശിക്കുന്നതിന് പുറമെ എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും മഅ്ദനി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. പി ഉസ്മാന്‍ മുഖേനയാണ് ഹരജി നല്‍കിയത്.

RELATED STORIES

Share it
Top