രോഗികളെ വലച്ച് മെഡിക്കല്‍ ബന്ദ്; സമരം ഉച്ചയോടെ പിന്‍വലിച്ചു

തൃശൂര്‍: ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നടത്തി വന്ന ഡോക്ടര്‍മാരുടെ സമരം ഉച്ചയോടെ നിര്‍ത്തിവെച്ചു.
മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിട്ട സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ബില്ലിനെതിരെ ഡോക്ടര്‍മാര്‍ നടത്തിയ മെഡിക്കല്‍ ബന്ദ് രോഗികളെ വലച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ഒരു മണിക്കൂറാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്.
തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ സമരത്തിനോടനുബന്ധിച്ച് നടന്ന ധര്‍ണ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. ഡോ. തോമസ് മാമന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ഒ പി ബഹിഷ്‌കരിച്ചിരുന്നു. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് സമരം പിന്‍വലിക്കുംവരെ ഡോക്ടര്‍മാരുണ്ടായിരുന്നത്.സര്‍ക്കാര്‍ ആശുപത്രികളില്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രാവിലെ 9 മുതല്‍ 10 വരെ ഡോക്ടര്‍മാര്‍ പണിമുടക്കി. 10 മണി മുതല്‍ സര്‍ക്കാര്‍ ആശുപത്രിയുടെ ഒ.പി സാധാരണനിലയില്‍ പ്രവര്‍ത്തിച്ചു. തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ഒപി ബഹിഷ്‌കരിച്ചു. കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഡോക്ടര്‍മാര്‍ പണിമുടക്കിയത്. സ്വകാര്യ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് ഡോക്ടര്‍മാരുണ്ടായിരുന്നത്. ഒ.പികളെല്ലാം തന്നെ ഒഴിഞ്ഞുകിടന്നു.

RELATED STORIES

Share it
Top