രോഗികളുടെ യാത്രാക്കൂലി അഞ്ചിരട്ടിയാക്കി എയര്‍ഇന്ത്യ; ദുബായ് -കൊച്ചി യാത്രക്ക് ചെലവ് 4 ലക്ഷം

കൊച്ചി:  കിടപ്പിലായ രോഗികളെ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ സംവിധാനമുള്ള ടിക്കറ്റിന്റെ നിരക്ക് എയര്‍ഇന്ത്യ അഞ്ചിരട്ടിയാക്കി. ഇതോടെ ദുബയില്‍ നിന്ന് കൊച്ചിയിലേക്കുളള യാത്രക്ക് നാല് ലക്ഷം രൂപയാവും. ഇക്കണോമിക് ക്ലാസിലെ തന്നെ ഏറ്റവും ഉയര്‍ന്ന ക്ലാസായ വൈ ക്ലാസിലേക്ക് സ്‌ട്രെച്ചര്‍ ടിക്കറ്റ് മാറ്റിയതോടെ നിരക്ക് വര്‍ധിപ്പിക്കേണ്ടിവന്നതെന്നാണ് അധികൃതരുടെ വിശദീകരണം.നേരത്തെ ഇക്കണോമിക് ക്ലാസിലെ സബ് ക്ലാസായ കെ ക്ലാസിലായിരുന്നു കിടപ്പിലായ രോഗികളെ കൊണ്ടു പോകാനുള്ള സ്‌ട്രെച്ചര്‍ ടിക്കറ്റ് നല്‍കിയിരുന്നത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്ന ഈമാസം ഇരുപതിനു നിലവില്‍ വന്നിട്ടുണ്ട്.

RELATED STORIES

Share it
Top