രോഗാണുക്കള്‍ കണ്ടെത്തിയ അമേരിക്കന്‍ മുട്ടക്ക് യു.എ.ഇ.യിലും വിലക്ക്

ദുബയ്: രോഗാണുക്കള്‍ കണ്ടെത്തിയ അമേരിക്കന്‍ കോഴിമുട്ടക്ക് യു.എ.ഇ.യിലും വിലക്ക് ഏര്‍പ്പെടുത്തി. പനിയും വയറിളക്കവുമുണ്ടാക്കുന്ന 'സാല്‍മൊണല്ല' എന്ന എന്ന ബാക്ടീരിയ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യു.എ.ഇ. പരിസ്ഥിതി മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയിലെ റോസ് ഏക്കര്‍ ഫാം എന്ന സ്ഥാപനത്തിലെ പൗള്‍ട്രി ഉല്‍പ്പന്നങ്ങളിലാണ് രോഗാണുക്കളെ കണ്ടെത്തിയിരിക്കുന്നത്. യു.എ.ഇ. അടക്കം നിരവധി രാജ്യങ്ങള്‍ ഈ മുട്ട ഇറക്കുമതി ചെയ്യുന്നുണ്ട്. യു.എ.ഇ.യില്‍ വില്‍പ്പനക്ക് വെച്ച എല്ലാ ഉല്‍പ്പന്നങ്ങളും പിന്‍വലിക്കാനും വ്യാപാരികള്‍ക്ക് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മുട്ട കഴിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 13 ന് അമേരിക്കയില്‍ മാത്രം ആയിര കണക്കിന് പേര്‍ അസുഖ ബാധിതരായിരുന്നു. ഇതിനെ തുടര്‍ന്ന് 200 ദശലക്ഷം മുട്ടകളാണ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പിന്‍വലിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top