രോഗനിര്‍ണയം

പ്രാക്തന ഭിഷഗ്വരന്‍മാര്‍ രോഗികളുടെ ഉച്ഛ്വാസഗന്ധം പരിശോധിച്ചു രോഗനിര്‍ണയം നടത്താറുണ്ടായിരുന്നുവത്രേ. സിഫിലിസ് ബാധിച്ചവരുടെ ഉച്ഛ്വാസത്തിനു പ്രത്യേക ഗന്ധമുണ്ട്. കെട്ട ആപ്പിളിന്റെ മണം പ്രമേഹത്തെ സൂചിപ്പിക്കുന്നു.
കൂടുതല്‍ സൂക്ഷ്മമായി ശരീരഗന്ധം അപഗ്രഥിക്കുന്ന ഉപകരണങ്ങള്‍ ഉള്ളതിനാല്‍ ചില രോഗങ്ങള്‍ നേരത്തേ കണ്ടുപിടിക്കാന്‍ കഴിയുമെന്നാണ് ചില ബ്രിട്ടിഷ് ഡോക്ടര്‍മാര്‍ പറയുന്നത്. സ്തനാര്‍ബുദം, കോളറ, മലമ്പനി തുടങ്ങി പല രോഗങ്ങളും വ്യത്യസ്ത ഗന്ധങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടുപിടിക്കാന്‍ പോലിസുകാര്‍ ഉപയോഗിക്കുന്ന ഉപകരണം ഒന്നുകൂടി പരിഷ്‌കരിച്ച് കാംബ്രിജിലെ ഗവേഷണസ്ഥാപനം  യൂറോപ്പില്‍ സര്‍വേ നടത്തുന്നുണ്ട്. ശ്വാസകോശാര്‍ബുദം നേരത്തേ കണ്ടുപിടിക്കാന്‍ സര്‍വേ സഹായിക്കുമെന്നാണു പ്രതീക്ഷ. വന്‍കുടലിലെ അര്‍ബുദം കണ്ടുപിടിക്കാനും ഇത്തരം ഉപകരണം സഹായിക്കുമെന്നു ഗവേഷകര്‍ പറയുന്നു.
രാസായുധം പ്രയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനാന്‍ സൈന്യം ഇത്തരം ഉപകരണങ്ങള്‍ നേരത്തേ തന്നെ ഉപയോഗിക്കാറുണ്ട്. പക്ഷേ, ഓരോ മനുഷ്യന്റെയും ഉച്ഛ്വാസവായു തനതാണെന്നതാണു പ്രധാന പ്രശ്‌നം. സങ്കീര്‍ണ രാസവസ്തുക്കളാണ് പുറത്തേക്കു വിടുന്ന ശ്വാസത്തിലുള്ളത്. അധികം വൈകാതെ കുറേക്കൂടി പൊതുവായ മാനദണ്ഡങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. രോഗനിര്‍ണയം അതുവഴി ചെലവു കുറഞ്ഞതും എളുപ്പവുമായിരിക്കും.

RELATED STORIES

Share it
Top