രോഗങ്ങള്‍ പെരുകുന്നു; കുടിവെള്ളം കിട്ടാക്കനിആലപ്പുഴ: മുമ്പെങ്ങുമില്ലാത്ത വിധം ചൂട് വര്‍ധിക്കുന്ന ജനജീവിതം ദുസ്സഹമാക്കുന്നു.  രാത്രിയും ഉഷ്ണത്തിന് തീരെ കുറവില്ല. ഒപ്പം കുടിവെള്ളക്ഷാമവും പകര്‍ച്ചവ്യാധികളും പിടിമുറുക്കിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.
ആലപ്പുഴയിലെ ശരാശരി അന്തരീക്ഷ താപനില 33 ഡിഗ്രി സെല്‍ഷ്യസിലെത്തി. 35 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 22ന് ശേഷമാണ് താപനിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ വേനല്‍മഴ കുറഞ്ഞതുമൂലം ഇക്കുറി ചൂട് നേരത്തെ കൂടുമെന്നാണ് സൂചന. മാത്രമല്ല, കഴിഞ്ഞവര്‍ഷം വരെ 7078 ശതമാനം രേഖപ്പെടുത്തിയ ആപേക്ഷിക ആര്‍ദ്രത ഇക്കുറി 8992 ശതമാനമാണ്. ആപേക്ഷിക ആര്‍ദ്രത കൂടുന്തോറും ഉഷ്ണം വര്‍ദ്ധിക്കും.
തന്മൂലം വെയിലിന്റെ ചൂടിനേക്കാള്‍ താപം അനുഭവപ്പെടും. നൂറുവര്‍ഷത്തിനിടയില്‍ അനുഭവപ്പെടുന്ന ഏറ്റവും വലിയ വരള്‍ച്ചയാണ് ഇക്കുറിയുണ്ടാകുന്നതെന്ന റിപോര്‍ട്ടുകള്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. കുളങ്ങളും തോടുകളും വറ്റിവരണ്ട നിലയിലാണ്. ആര്‍ഒ പ്ലാന്റുകളാണ് ഏക ആശ്രയം.

RELATED STORIES

Share it
Top