രോഗങ്ങളോടു മല്ലിട്ട് ഈ സഹോദരിമാര്‍

ഫറോക്ക്: മാരക രോഗങ്ങള്‍ പിടിപ്പെട്ട സഹോദരിമാര്‍ ചികിത്സാ സഹായം തേടുന്നു. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് തെക്കെകുറ്റിയില്‍ പരേതനായ വളപ്പില്‍ കോയമോന്റെ മക്കളായ സീനത്ത്, റുബിയത്ത് എന്നിവരാണ് സുമനസ്സുകളുടെ കരുണ തേടുന്നത്. സീനത്ത് വൃക്ക രോഗം പിടിപ്പെട്ടും റുബിയത്ത് കാന്‍സര്‍ ബോധിച്ചും ദുരിത ജീവിതം നയിക്കുകയാണ്.
ഡയാലിസിസിനും കീമോ തെറാപ്പിക്കുമായി വന്‍തുകയാണ് ഇവര്‍ക്കു രണ്ടുപേര്‍ക്കും ചെലവ് വരുന്നത്. ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോയ രണ്ടു പേര്‍ക്കും ചികിത്സ നടത്താന്‍ ഉദാരമതികളുടെ സഹായമല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ല. രോഗം ബാധിച്ച മക്കള്‍ക്ക് താങ്ങായുളള മാതാവ് റുഖിയ്യയും രോഗം ബാധിതയാണ്. ആണുങ്ങളില്ലാത്ത കുടുംബത്തിന്റെ ദൈനദിനം ചിലുവുകള്‍ക്കും രോഗ ചികിത്സക്കുമായി നാട്ടുകാര്‍ ചേര്‍ന്നു സീനത്ത് ആന്റ് റുബിയത്ത് ചികിത്സാ സഹായകമ്മറ്റി രൂപീകരിച്ചിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ വികസന കാര്യസ്ഥിരം സമിതി അധ്യക്ഷന്‍ പി സി രാജന്‍(രക്ഷാധികാരി), മണലില്‍ മൈക്കിള്‍ (ചെയര്‍മാന്‍), അബ്ദു മങ്ങാട്ട് (കണ്‍വിനര്‍), രാജേഷ് ബാബു (ഖജാഞ്ചി) എന്നിവരാണ് കമ്മറ്റി ഭാരവാഹികള്‍.
സഹായം സ്വീകരിക്കുന്നതിനായി ഫെഡറല്‍ബാങ്ക് ചെറുവണ്ണൂര്‍ ബ്രാഞ്ചില്‍ 11100100344790 (ഐഎഫ്എസ്്‌സി കോഡ് : എഫ്ഡിആര്‍എല്‍ 0001110) എന്ന നമ്പറില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. പാവപ്പെട്ട സഹോദരിമാരുടെ സഹായത്തിനായി അകമഴിഞ്ഞു സഹായിക്കണമെന്നു ചികിത്സാ കമ്മറ്റി ഭാരവാഹികളായ ടി പി ഷഹീദ്, എം വി മുഹമ്മദ് സലീം, എം മൈക്കിള്‍, എം അബ്ദു, രാജേഷ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top