രേഖകള്‍ ചോര്‍ത്തല്‍: ഫേസ്ബുക്കിന്റെ വിശദീകരണം പുറത്തുവിടാനാവില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: കാംബ്രിജ് അനലിറ്റിക്ക രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് നല്‍കിയ വിശദീകരണത്തിന്റെ വിശദ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐ നല്‍കിയ അപേക്ഷയിലാണ് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ഈ മറുപടി. പുറത്തുവിടരുതെന്ന ഉറപ്പിലാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഇതു കൈമാറാനാവില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.
രേഖകള്‍ കൈമാറണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ചാണ് ഫേസ്ബുക്കും കാംബ്രിജ് അനലിറ്റിക്കയും വിവരങ്ങള്‍ നല്‍കിയത്. ഇതു പരസ്യപ്പെടുത്താനാവില്ല- മന്ത്രാലയം വ്യക്തമാക്കി.

RELATED STORIES

Share it
Top