രൂപേഷിന്റെ കേസ്: പ്രോസിക്യൂഷന്റെ വാദം 14ലേക്ക് മാറ്റി

മഞ്ചേരി: തനിക്കെതിരായ യുഎപിഎ കേസ് നിലനില്‍ക്കില്ലെന്നും വിചാരണ കൂടാതെ വെറുതെ വിടണമെന്നുമുള്ള  മാവോവാദി നേതാവ് രൂപേഷിന്റെ (45) ഹരജിയില്‍ ജില്ലാ കോടതി വാദം കേള്‍ക്കല്‍ അടുത്തമാസം 14 ലേക്ക് മാറ്റി. കഴിഞ്ഞ മാസം രൂപേഷ് നല്‍കിയ ഹരജിയില്‍ പ്രോസിക്യൂഷന്റെ വാദം കേള്‍ക്കാനാണ് കോടതി ഹരജി പരിഗണിച്ചത്. എന്നാല്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ടതോടെ ജില്ലാ സെഷന്‍സ് കോടതി സമയം അനുവദിക്കുകയായിരുന്നു. നിലമ്പൂരില്‍ ലഘുലേഖ വിതരണം ചെയ്തുവെന്ന കേസാണ് രൂപേഷിനെതിരെയുള്ളത്.  പ്രോസിക്യൂഷന് വേണ്ടി അഡ്വ പി സുരേഷും രൂപേഷിന് വേണ്ടി അഡ്വ കെ പി മുഹമ്മദ് ഷരീഫും ഹാജരായി.

RELATED STORIES

Share it
Top