രൂപസാദൃശ്യം; ആസ്‌ത്രേലിയ പതാക മാറ്റണമെന്ന് ന്യൂസിലന്‍ഡ്

വെല്ലിങ്ടണ്‍: ആസ്‌ത്രേലിയയുടെ പതാക മാറ്റണമെന്ന് ന്യൂസിലന്‍ഡിന്റെ ആക്റ്റിങ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്‌സ്. ആസ്‌ത്രേലിയയുടെ പതാകയ്ക്ക് ന്യൂസിലന്‍ഡിന്റെ പതാകയുമായി സാമ്യമുണ്ടെന്നും ആശയക്കുഴപ്പമുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് എത്രയും വേഗം മാറ്റുന്നതാണ് എന്നാണ് വിന്‍സ്റ്റന്‍ ആസ്‌ത്രേലിയയോട് ആവശ്യപ്പെട്ടിരിക്കുന്നത്.“തങ്ങളാണ് പതാക രൂപകല്‍പ്പന ചെയ്തത്. ആസ്‌ത്രേലിയ അത് കോപ്പിയടിച്ചതാ ണ്. അതുകൊണ്ട് ആശയക്കുഴപ്പം ഉണ്ടാവുന്ന സ്ഥിതിക്ക് ഓസീസ് പതാക മാറ്റട്ടെ എന്നാണ് പീറ്റേഴ്‌സ് പറയുന്നത്. കടും നീലയും ബ്രിട്ടനില്‍ നിന്നു കടംകൊണ്ട യൂനിയന്‍ ജാക്കുമാണ് രണ്ട് രാജ്യങ്ങളുടെയും പതാക. ആസ്‌ത്രേലിയയുടെ പതാകയില്‍ ആറ് വെള്ള നക്ഷത്രങ്ങളും ന്യൂസിലന്‍ഡിന്റെ പതാകയില്‍ നാല് ചുവന്ന നക്ഷത്രങ്ങളുമാണ് ഉള്ളത്.

RELATED STORIES

Share it
Top