രൂപയുടെ മൂല്യം 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍

മുംബൈ: ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിയുന്നു. 19 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് രൂപ ഇപ്പോഴുള്ളത്. എണ്ണവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പണപ്പെരുപ്പം വര്‍ധിക്കുകയും സാമ്പത്തിക സന്തുലിതാവസ്ഥ തകരുകയും ചെയ്യുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം 68.56 ആണ് ബുധനാഴ്ച ഉച്ചയിലെ നിരക്ക്. 0.39 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2016 നവംബര്‍ 30നാണ് ഇത്രയും താഴ്ന്ന നിരക്ക് അവസാനം രേഖപ്പെടുത്തിയത്.
എണ്ണവില കുത്തനെ ഉയരാനാണ് സാധ്യത. രൂപയുടെ മൂല്യം ഇടിയുകയും എണ്ണ വില കൂടുകയും ചെയ്താല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കും. വിദേശ വ്യാപാര കമ്മി വര്‍ധിച്ചാല്‍ സാമ്പത്തികമാന്ദ്യം നേരിടുകയും ചെയ്യും. നികുതി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ വില കുറയാനുമിടയില്ല.

RELATED STORIES

Share it
Top