രൂപയുടെ മൂല്യം സര്‍വകാല തകര്‍ച്ചയില്‍

ന്യൂഡല്‍ഹി: രൂപയുടെ മൂല്യം ബുധനാഴ്ച ഏറ്റവും താഴ്ന്ന നിലയില്‍. ഡോളറിനെതിരേ 73.34 എന്ന നിലയിലേക്കാണ് എത്തിയത്. രൂപയുടെ മൂല്യത്തകര്‍ച്ച ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ അധ്യക്ഷതയില്‍ മന്ത്രിതല ചര്‍ച്ചകള്‍ വ്യാഴാഴ്ച നടക്കാനിരിക്കെയാണ് വീണ്ടും മൂല്യം ഇടിഞ്ഞത്. തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 72.91 എന്ന നിലയിലായിരുന്നു രൂപയുടെ വിനിമയമൂല്യം. എന്നാല്‍, ബുധനാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 73.24ലെത്തി.

RELATED STORIES

Share it
Top