രിസ് ഉടമ്പടിയുമായി മുന്നോട്ടുപോവാന്‍ ചൈന-ഇയു ധാരണ

പാബെയ്ജിങ്:  കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് ഉടമ്പടിയില്‍ ഉറച്ചുനില്‍ക്കാനും സഹകരണം ശക്തമാക്കാനും ചൈനയും യുറോപ്യന്‍ യൂനിയനും ധാരണ. ബെയ്ജിങില്‍ യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കും ചൈനീസ് പ്രധാനമന്ത്രി ലി കെക്യാങും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇരുവിഭാഗവും കരാറില്‍ മുന്നോട്ടുപോവുമെന്ന് ഉറപ്പിച്ചു പറഞ്ഞത്്.
ആഗോളതാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ എല്ലാ സഖ്യകക്ഷികളും ഉടമ്പടിയുമായി സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്നലെ നടന്ന സംയുക്ത യോഗത്തില്‍ കറാറില്‍ നിന്നു പിന്‍വാങ്ങിയ യുഎസിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നില്ലെന്നതും ശ്രദ്ധേയമായി. കാലാവസ്ഥാ വ്യതിയാനം കാരണം ദുരിതമനുഭവിക്കുന്ന ദരിദ്രരാജ്യങ്ങള്‍ക്കുണ്ടാവുന്ന നഷ്ടങ്ങള്‍ പരിഹരിക്കാന്‍  ഒരു വര്‍ഷം 100 ബില്യണ്‍ ഡോളര്‍ നീക്കിവയ്ക്കാനും ചര്‍ച്ചയില്‍ ധാരണയായി.

RELATED STORIES

Share it
Top