രിസാല സ്റ്റഡി സര്‍ക്കിള്‍ നോട്ടെക്ക് സമാപിച്ചുറിയാദ്: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച വൈജ്ഞാനിക സാങ്കേതിക പ്രദര്‍ശനമായ നോട്ടെക്ക് സമാപിച്ചു. പ്രിന്‍സ് സുല്‍ത്താന്‍ യൂനിവേഴ്‌സിറ്റി മാര്‍ക്കറ്റിങ് ഡിപാര്‍ട്‌മെന്റ് ചെയര്‍മാന്‍ ഡോ. ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. പുതിയ സംരംഭകരെ സൃഷ്ടിക്കേണ്ടത് ഇക്കാലത്ത് അത്യാവശ്യമാണെന്നും അത്തരം പ്രതിഭകളെ കണ്ടെത്താന്‍ നോട്ടെക്ക് പോലുള്ള എക്‌സ്‌പോകള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ബഷീര്‍ മിസ്ബാഹി അധ്യക്ഷത വഹിച്ചു. ആധുനിക ശാസ്ത്ര രംഗത്തെ അതി നൂതനമായ സാങ്കേതിക വിദ്യ, പുതിയ തൊഴില്‍ സാധ്യതകള്‍, പ്രവാസി യുവാക്കളുടെ സംരംഭകത്വ സാധ്യതകളെ വ്യക്തമാക്കുന്ന സെമിനാറുകള്‍, പ്രസന്റേഷന്‍, എക്‌സിബിഷന്‍, രിസാല പവലിയന്‍ തുടങ്ങിയ വൈവിധ്യങ്ങള്‍ നോട്ടെക്കിനെ ശ്രദ്ധേയമാക്കി. നൂറിലധികം പ്രതിഭകള്‍ മാറ്റുരച്ച മല്‍സരങ്ങളില്‍ ബത്ഹ ഈസ്റ്റ്, അസീസിയ, ബത്ഹ വെസ്റ്റ് സെക്ടറുകള്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. നോട്ടെക്ക് ഡ്രൈവ് ചെയര്‍മാന്‍ യൂസഫ് സഖാഫിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം ഐസിഎഫ് സൗദി നാഷനല്‍ ഫിനാന്‍സ് കണ്‍വീനര്‍ അബൂബക്കര്‍ അന്‍വരി ഉദ്ഘാടനം ചെയ്തു. ശിഹാബ് കൊട്ടുകാട്, അലിക്കുഞ്ഞി മുസ്ലിയാര്‍, ഫൈസല്‍ മമ്പാട്, ഒളമതില്‍ മുഹമ്മദ് കുട്ടി സഖാഫി, ഷമീര്‍ രണ്ടത്താണി, അബ്ദുല്‍ സലാം വടകര, ഷഫീഖ് ജൗഹരി, ഉമറലി കോട്ടക്കല്‍, ശറഫുദ്ദീന്‍ നിസാമി സംസാരിച്ചു. നാസര്‍ അഹ്സനി, ലുഖ്മാന്‍ പാഴൂര്‍, ഇഹിത്തിശാം തലശ്ശേരി, ഷുക്കൂറലി ചെട്ടിപ്പടി, അന്‍വര്‍ അബ്ദുല്‍ ഖാദര്‍, കബീര്‍ ചേളാരി, സാലി പട്ടുവം പങ്കെടുത്തു.

RELATED STORIES

Share it
Top