രാഹുല്‍ യാത്രചെയ്ത വിമാനത്തിന് തകരാര്‍; അന്വേഷണം തുടങ്ങി

ബംഗളൂരു: കര്‍ണാടകത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം അപകടകരമായി പറന്ന സംഭവത്തില്‍ രണ്ടംഗസമിതി അന്വേഷണമാരംഭിച്ചു. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നോ എന്നതടക്കമാണ് അന്വേഷിക്കുന്നത്. നടപടികളുടെ ഭാഗമായി വിമാനം പറത്തിയ രണ്ട് പൈലറ്റുമാരില്‍ നിന്നും എന്‍ജിനീയര്‍മാരില്‍ നിന്നും സമിതി വിവരങ്ങള്‍ തേടി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ (ഡിജിസിഎ) അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ച വിവരം അനുസരിച്ച് വിമാനം ഓട്ടോ പൈലറ്റ് മോഡിലേക്ക് മാറ്റിയപ്പോഴാണ് പത്തു സീറ്റുകളുള്ള ഫാല്‍ക്കണ്‍ 2000 വിമാനത്തിന് അസാധാരണ കുലുക്കം സംഭവിച്ചത്. ഇതില്‍ നിന്നും മാറ്റം വരുത്തിയതോടെ അതില്ലാതായെന്നും ഡിജിസിഎ പറയുന്നു. സംഭവത്തിലെ വിശദമായ റിപോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കും.

RELATED STORIES

Share it
Top