രാഹുല്‍ നികുതി ഉദ്യോഗസ്ഥരെ പേടിക്കുന്നെന്ന് സ്മൃതി ഇറാനി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ ആലിംഗനം ചെയ്യാന്‍ കഴിയുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ പേടിയാണെന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനി. നാഷനല്‍ ഹെറാള്‍ഡ് കേസില്‍ നികുതി റിട്ടേണ്‍ പുനപ്പരിശോധിക്കാനുള്ള ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും നല്‍കിയ ഹരജി ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിനു പിറകേയാണ് സ്മൃതി ഇറാനിയുടെ പരാമര്‍ശം.
രാജ്യത്ത് കിട്ടാക്കടം വര്‍ധിച്ചതിനു കാരണം കോണ്‍ഗ്രസ്സാണെന്നു സ്മൃതി ഇറാനി ആരോപിച്ചു. ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. നികുതിദായകരുടെ പണം സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് അട്ടിമറിക്കുകയായിരുന്നുവെന്നും സ്മൃതി ഇറാനി ആരോപിച്ചു.

RELATED STORIES

Share it
Top