രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം തലകീഴായി മറിഞ്ഞു: ദൂരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തലകീഴായി മറിഞ്ഞ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് തകരാറിലായി അപകടത്തില്‍ പെട്ട വിമാനം
അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു.ന്യൂഡല്‍ഹിയില്‍ നിന്നും ഹൂബ്ലിയിലേയ്ക്ക് വരുമ്പോഴാണ് സംഭവം. റെലിഗെയര്‍ ഏവിയേഷന്‍ ലിമിറ്റഡിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിലായിരുന്നു രാഹുല്‍ സഞ്ചരിച്ചത്. മെയ് 12ന് നടക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രചാരണ റാലികളിലും യോഗത്തിലും പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. രാഹുലിനൊപ്പം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിമാനത്തിലുണ്ടായിരുന്നു.
വിമാത്തിന്റെ ഓട്ടോ പൈലറ്റിംഗ് സംവിധാനം തകരാറിലായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം ഹൂബ്ലിയില്‍ സുരക്ഷിതമായി ഇറക്കാനായത്. കാലാവസ്ഥ ശാന്തമായിരുന്നിട്ടും വിമാനത്തിന് സംഭവിച്ച തകരാറ് ദുരൂഹമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

RELATED STORIES

Share it
Top