രാഹുല്‍ ഗാന്ധി 'മന്ദബുദ്ധി; കോണ്‍ഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ച് ബിജെപിയുടെ വനിതാ എംപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങളുമായി ബിജെപി എംപി. ഛത്തിസ്ഗഢില്‍നിന്നുള്ള ബിജെപി എംപി സരോജ് പാണ്ഡെയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ അധിക്ഷേപിച്ച് പൊതുയോഗത്തില്‍ സംസാരിച്ചത്.
നാല്‍പ്പതാം വയസില്‍ കാര്യങ്ങള്‍ പഠിച്ചെടുക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്നും ഈ പ്രായത്തില്‍ അത് വലിയ പ്രയാസമാണെന്നും സരോജ് പാണ്ഡെ പറഞ്ഞു. ഇത്തരം ആളുകളെ മന്ദബുദ്ധിയെന്നാണ് വിളിക്കുന്നത് സരോജ് പാണ്ഡെ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ് രാഹുല്‍ ഗാന്ധി പറയുന്നതെല്ലാം.  അദ്ദേഹം കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നതു ശരിയാണ്. എന്നാല്‍ പഠിക്കുന്നതില്‍ പ്രായം ഒരു ഘടകമാണ്. നാല്‍പ്പതു വയസിനു ശേഷവും ഇങ്ങനെ പഠിച്ചുകൊണ്ടിരിക്കുന്നവരെ മന്ദബുദ്ധികള്‍ എന്നാണ് വിളിക്കുക സരോജ് പാണ്ഡെ പറഞ്ഞു.

RELATED STORIES

Share it
Top