രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിച്ച് ചേരി തിരിഞ്ഞു പ്രകടനം

പരപ്പനങ്ങാടി: എഐസിസി പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞു പ്രകടനം നടത്തി. വൈകുന്നേരം 5.30 ഓടുകൂടി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ആണ് ആദ്യം ടൗണില്‍ പ്രകടനം നടത്തിയത്.  ബാന്‍ഡ് മേളത്തോടെ  നടത്തിയ പ്രകടനത്തിന് ശേഷം മധുര പലഹാരം വിതരണവും നടത്തി. രാഹുല്‍ ഗാന്ധിയുടെ  പ്ലകാര്‍ഡുകളുമായാണ് പ്രകടനം നടത്തിയത്. സി ബാലഗോപാലന്‍, യു വി സുരേന്ദ്രന്‍, പി എ ലത്തീഫ്, ടി വി സുചിത്രന്‍, കെ പി ഷാജഹാന്‍, ബി പി സുഹാസ്, കെ അബ്ദുല്‍ ഗഫൂര്‍, പി കെ മോഹന്‍ദാസ്, പി കെ മനോജ്, രാമകൃഷ്ണന്‍ നേതൃത്വം നല്‍കി. ആദ്യത്തെ പ്രകടനം കഴിഞ്ഞു 6. 30 ഓടുകൂടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുത്ത പ്രകടനവും വന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തിന് പ്രസിഡന്റ് പി ഒ സലാം, ബ്ലോക്ക് പ്രസിഡന്റ് എന്‍ പി ഹംസക്കോയ, കെ എം  ഭരതന്‍, ഖാദര്‍ പാലത്തിങ്ങള്‍, റഫീഖ് കൈറ്റാല, എം പി ജിതേഷ്, ഷെഫീഖ് ഉള്ളണം, ഹക്കീം മുണ്ടിയന്‍ കാവ്, സഹദ് റിന്‍ഷാദ് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top