രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി 16ന് ചുമതലയേല്‍ക്കുംന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി ഈ മാസം 16ന്  കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും. 19 വര്‍ഷമായി പാര്‍ട്ടി അധ്യക്ഷസ്ഥാനത്ത് തുടരുന്ന സോണിയാ ഗാന്ധിക്ക് പിന്‍ഗാമിയായാണ് മകന്‍ രാഹുല്‍ സ്ഥാനമേല്‍ക്കുന്നത്. സോണിയ ഗാന്ധി 16ന് എഐസിസി നേതാക്കളെ അഭിസംബോധന ചെയ്യും. പാര്‍ട്ടിയുടെ 62ാമത്തെ പ്രസിഡന്റായാണ് രാഹുല്‍ സ്ഥാനമേല്‍ക്കുക. നിലവില്‍ പാര്‍ട്ടി ഉപധ്യക്ഷനായ രാഹുലിനെ പ്രസിഡന്റായി തിരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം ഇന്ന് പുറത്തുവരുമെന്നാണ് കരുതുന്നത്. കോണ്‍്ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ മധുസൂദന്‍ മിസ്ത്രി, ഭുബനേശ്വര്‍ കാലിറ്റ എന്നിവര്‍ രാഹുലിനെ പാര്‍ട്ടി അധ്യക്ഷനാക്കി നിയമിച്ചുകൊണ്ടുള്ള കത്ത് 16ന് കൈമാറും.

RELATED STORIES

Share it
Top